വ്യോമസേനയുടെ തലപ്പത്ത് വീണ്ടും മലയാളിത്തിളക്കം ; എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫായി ചുമതലേറ്റു

നിലവില്‍ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫാണ് കാര്‍ഗില്‍ യുദ്ധപോരാളി കൂടിയായ രഘുനാഥ് നമ്പ്യാര്‍. വ്യോമസേനയില്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ്
വ്യോമസേനയുടെ തലപ്പത്ത് വീണ്ടും മലയാളിത്തിളക്കം ; എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫായി ചുമതലേറ്റു

ന്യൂഡല്‍ഹി : എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ  വ്യോമസേനയുടെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫായി നിയമിച്ചു. നിലവില്‍ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫാണ് കാര്‍ഗില്‍ യുദ്ധപോരാളി കൂടിയായ രഘുനാഥ് നമ്പ്യാര്‍. വ്യോമസേനയില്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം.
 
വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ വരെയുള്‍പ്പെടുന്ന മേഖലയുടെ ചുമതലയാണ് നമ്പ്യാര്‍ക്ക് നല്‍കിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധഭൂമിയില്‍ തൊടുത്ത എട്ടു ബോംബുകളില്‍ അഞ്ചും ലക്ഷ്യസ്ഥാനത്തെത്തിച്ച ധീരജവാനെന്ന ബഹുമതി കൂടി അദ്ദേഹത്തിനുണ്ട്. 

യുദ്ധവിമനമായ മിറാഷ് 2300 ലേറെ മണിക്കൂറുകള്‍ പറത്തിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ രഘുനാഥ് നമ്പ്യാര്‍ 35 യുദ്ധവിമാനങ്ങളും നിരവധി യാത്രാ വിമാനങ്ങളും പറത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ വിജയകരമാക്കിയതും എയര്‍മാര്‍ഷല്‍ നമ്പ്യാരായിരുന്നു. വ്യോമസേനയിലെ ഒന്നാം നമ്പര്‍ സ്‌ക്വാഡ്രണ്‍ കമാന്‍ഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് പുറമേ 'ബാര്‍ ടു ദി വായു സേനാ' മെഡല്‍ ലഭിച്ച അദ്ദേഹം വ്യോമസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com