'സിദ്ദുവിനും ഇമ്രാനും നന്ദി'; അഭിനന്ദന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് ഉമ്മൻചാണ്ടി 

ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻചാണ്ടി
'സിദ്ദുവിനും ഇമ്രാനും നന്ദി'; അഭിനന്ദന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് ഉമ്മൻചാണ്ടി 

കൊച്ചി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് ഉമ്മൻചാണ്ടി. അഭിനന്ദനെ വിട്ടയച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നല്ല മനസ്സിനും ഉമ്മൻചാണ്ടി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻചാണ്ടി ട്വീറ്റിൽ പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് സിദ്ദു മറുപടി സന്ദേശത്തില്‍ പറഞ്ഞു. സത്യത്തിന്റെ പാതയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ മുന്നോട്ടുപോകാന്‍ കരുത്തേകുന്നതാണ് അങ്ങയുടെ വാക്കുകള്‍ എന്നാണ് ട്വീറ്റിന് സിദ്ദു നല്‍കിയ മറുപടി.

അഭനന്ദന് അഭിനന്ദനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. 'പ്രാർത്ഥനകൾ സഫലമായി. പ്രിയ അഭിനന്ദൻ പിറന്നനാട്ടിൽ മടങ്ങിയെത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികൻ. അഭിനന്ദനം അഭിനന്ദൻ', തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ രമേശ് ചെന്നിത്തല കുറിച്ചു. 

മണിക്കൂറുകൽ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം രാത്രി 9.22 ഓടെയാണ് ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർത്തമാനെ പാക് സേന ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. ആര്‍പ്പുവിളികളും ജയ് ഹിന്ദ് വിളികളോടെയുമാണ് വാ​ഗ അതിർത്തിയിൽ മണിക്കൂറുകളോളം കാത്തുനിന്ന വന്‍ ജനാവലി വീരനായകനെ വരവേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com