കലുങ്കിനുള്ളില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം: ആത്മഹത്യയാണെന്ന് സംശയം

കോട്ടയം സ്വദേശികളായ തങ്കമ്മയും തങ്കച്ചനുമാണ് ദുരൂഹമായ നിലയില്‍ മരിച്ചത്. 
കലുങ്കിനുള്ളില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം: ആത്മഹത്യയാണെന്ന് സംശയം

കാസര്‍കോട്: കലുങ്കിനുള്ളില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി. കാസര്‍കോട് ജില്ലയില്‍ മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയില്‍ ആണ് സംഭവം. കോട്ടയം സ്വദേശികളായ തങ്കമ്മയും തങ്കച്ചനുമാണ് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. 

കാസര്‍കോട് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണ് മരിച്ച സ്ത്രീയും പുരുഷനും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്ന്  സംശയിക്കുന്നു. റോഡിനടിയില്‍ കലുങ്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് മരിച്ചതെന്നാണ് സംശയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com