നിങ്ങളായിട്ട് പിളര്‍പ്പുണ്ടാക്കേണ്ടെന്ന് കെ എം മാണി ; രണ്ടാം സീറ്റില്‍ ധാരണയായില്ല; ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോട്ട് പോയിട്ടില്ലെന്ന് കെ എം മാണി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന  കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായില്ല. വിഷയത്തില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയില്‍ വെച്ചാണ് യോഗം നടക്കുക. അന്ന് രണ്ടാം സീറ്റ് അടക്കമുള്ള കാര്യത്തില്‍ തീരുമാനമാകുമെന്ന് ചെന്നിത്തല പറഞ്ഞു. 

അതേസമയം രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോട്ട് പോയിട്ടില്ലെന്ന് കെ എം മാണി വ്യക്തമാക്കി. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി അയഞ്ഞെന്ന് വിചാരിക്കേണ്ട. ഈ ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും മാണി പറഞ്ഞു. രണ്ടാം സീറ്റിനെച്ചൊല്ലി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങളായിട്ട് പിളര്‍പ്പുണ്ടാക്കേണ്ടെന്നും മാണി പ്രതികരിച്ചു. 

ഇന്ന് രാവിലെയും കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവസ്യം പി ജെ ജോസഫ് ആവര്‍ത്തിച്ചിരുന്നു. മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മൂന്ന് സീറ്റുകളിൽ എവിടെയാണെങ്കിലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ടെന്നും പി ജെ  ജോസഫ്  പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com