പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ ഒഴിവാക്കുന്നു ? ; ഡിസിസിയുടെ പട്ടികയില്‍ പേരില്ല ; പ്രതിഷേധവുമായി ഐ ഗ്രൂപ്പ്

പത്തനംതിട്ടയിലെ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കി ഡിസിസിയുടെ സ്ഥാനാര്‍ത്ഥി പട്ടിക
പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ ഒഴിവാക്കുന്നു ? ; ഡിസിസിയുടെ പട്ടികയില്‍ പേരില്ല ; പ്രതിഷേധവുമായി ഐ ഗ്രൂപ്പ്

പത്തനംതിട്ട : പത്തനംതിട്ടയിലെ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കി ഡിസിസിയുടെ സ്ഥാനാര്‍ത്ഥി പട്ടിക. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ മുന്‍എംഎല്‍എ കെ ശിവദാസന്‍ നായര്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് എന്നിവരാണ് ഇടംപിടിച്ചിട്ടുള്ളത്. പത്തനംതിട്ട സീറ്റില്‍ ജില്ലക്കാരന്‍ മല്‍സരിക്കണമെന്നതാണ് ഡിസിസി മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡിസിസി മൂന്നംഗ പാനല്‍ നല്‍കിയിട്ടുള്ളത്. 10 വര്‍ഷമായി പത്തനംതിട്ടയിലെ പാര്‍ലമെന്റംഗമാണ് ആന്റോ ആന്റണി. ആന്റോയെ ഒഴിവാക്കിക്കൊണ്ടുള്ള ഡിസിസിയുടെ സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ആന്റോ ആന്റണിയെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. 

എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഈ പട്ടികയുമായി മുന്നോട്ടുപോയാല്‍ തങ്ങളും വേറെ പട്ടിക സമര്‍പ്പിക്കുമെന്നാണ് ഐ ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം പത്തുവര്‍ഷം എംപിയായ ആന്റോ ആന്റണിക്ക് പകരം ജില്ലക്കാരനായ പുതിയൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ഡിസിസി നേതൃത്വം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com