ശിവരാത്രി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം, നാളെയും മറ്റന്നാളും അധിക സര്‍വ്വീസ്

മാർച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തു
ശിവരാത്രി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം, നാളെയും മറ്റന്നാളും അധിക സര്‍വ്വീസ്

കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതായി മെട്രോ അധികൃതര്‍ അറിയിച്ചു. മാർച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തുമെന്നാണ് അറിയിപ്പ്.  മാർച്ച് അഞ്ചിന് ഒരു മണിക്കൂര്‍ നേരത്തെ സര്‍വ്വീസ് ആരംഭിക്കും. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് അന്നേ ദിവസം രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുമെന്നാണ് കൊച്ചി മെട്രോ അധികൃതർ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com