സിപിഎം ഇങ്ങനെയാണ് രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത് : പരിഹാസവുമായി വി ടി ബൽറാം

സിപിഎം എങ്ങനെയാണ് 101ന്റേയും 501ന്റേയുമൊക്കെ രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ബഷീറിന്റെ കൊലപാതകം
സിപിഎം ഇങ്ങനെയാണ് രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത് : പരിഹാസവുമായി വി ടി ബൽറാം

കൊ​ല്ലം: ചി​ത​റ​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ​ക്കൊ​ലപാതകമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ  ആ​രോ​പ​ണ​ത്തെ പ​രി​ഹ​സി​ച്ച് വി ​ടി ബ​ൽ​റാം എം​എ​ൽ​എ. സിപിഎം എങ്ങനെയാണ് 101ന്റേയും 501ന്റേയുമൊക്കെ രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകം. പണ്ടത്തേപ്പോലെയല്ല, ഇപ്പോഴത്തെ സോഷ്യൽ മീഡിയക്കാലത്ത് കൊലപാതകപ്പാർട്ടിയുടെ ഇത്തരം കപട പ്രചരണങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ബൽറാം പരിഹസിച്ചു. 

കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ചി​ത​റ വ​ള​വു​പ​ച്ച സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ത്തേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അയൽവാസിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺ​ഗ്രസ് പ്രവർത്തകനാണ് ഇയാൾ. എന്നാൽ രാഷ്ട്രീയ വൈരാ​ഗ്യമല്ല, വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബ​ഷീ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ പറയുന്നത്. 

എ​ന്നാ​ൽ, സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ​ക്കൊ​ല​പാതകമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.  കാ​സ​ർ​കോട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​രി​ച്ച​ടി​യാ​ണ് ചി​ത​റ​യി​ലു​ണ്ടാ​യത്. കോൺ​ഗ്രസ് കൊലക്കത്തി താഴെയിടണം. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

അതിനിടെ  ബ​ഷീ​റി​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ​ക്കൊ​ല​യെ​ന്ന ആ​രോ​പ​ണം ബ​ന്ധു​ക്ക​ൾ ത​ള്ളി. കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും ക​പ്പ വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നും കൊ​ല്ല​പ്പെ​ട്ട ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​രി അ​ഫ്താ​ബീ​വി പ​റ​ഞ്ഞു. ക​പ്പ എ​നി​ക്ക് ത​രി​ല്ലേ എ​ന്ന് ചോ​ദി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com