അത്ഭുതക്കാഴ്ചയായി ഓലക്കൊടിയൻ മീൻ; തൂക്കം 500 കിലോ; ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്

വലയിൽ കുടുങ്ങിയ കൂറ്റൻ മത്സ്യം അത്ഭുതക്കാഴ്ചയായി. 500 കിലോ​ഗ്രാം തൂക്കമുള്ള ഓലക്കൊടിയൻ മത്സ്യത്തെയാണ് ബോട്ടുകാർ മുനമ്പം ഹാർബറിൽ എത്തിച്ചത്
അത്ഭുതക്കാഴ്ചയായി ഓലക്കൊടിയൻ മീൻ; തൂക്കം 500 കിലോ; ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്

മുനമ്പം: വലയിൽ കുടുങ്ങിയ കൂറ്റൻ മത്സ്യം അത്ഭുതക്കാഴ്ചയായി. 500 കിലോ​ഗ്രാം തൂക്കമുള്ള ഓലക്കൊടിയൻ മത്സ്യത്തെയാണ് ബോട്ടുകാർ മുനമ്പം ഹാർബറിൽ എത്തിച്ചത്. 10 അടിയിലേറെ നീളവും രണ്ടര അടിയിലേറെ വീതിയുമുള്ള മത്സ്യം 35,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. 

ഇത്രയും വലിയ ഓലക്കൊടിയൻ അടുത്തെങ്ങും മുമ്പത്ത് എത്തിയിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. 50 മുതൽ 150 കിലോ​ഗ്രാം വരെ തൂക്കമുള്ളവവയാണ് കൂടുതലായി ലഭിക്കാറുള്ളത്. 

സാധാരണ ചൂണ്ടയിലാണ് ഇത്തരം മത്സ്യങ്ങൾ കുരുങ്ങുന്നതെങ്കിലും ആഴക്കടൽ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയാണ് ഈ ഭീമൻ കരയിലെത്തിയത്. മൂന്നാർ, തൊടുപുഴ, മുണ്ടക്കയം, അടിമാലി തുടങ്ങിയ മേഖലകളിൽ വലുതും ചെറുതമായ ഹോട്ടലുകളിൽ കറിക്കായി ഉപയോഗിക്കുന്നത് ഓലക്കൊടിയനാണ്. കോഴിയിറച്ചിയെപ്പോലെ തോന്നിക്കുന്ന നല്ല ഉറപ്പുള്ള ഇതിന്റെ മാംസം ഏറെ രുചികരവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com