ചിതറയിലേത് പെരിയയിലെ കൊലപാതകത്തിന് സമാനം; പിന്നില്‍ രാഷ്ട്രീയമെന്ന് ഇ പി ജയരാജന്‍  

ചിതറയിലേത് പെരിയയിലെ കൊലപാതകത്തിന് സമാനം; പിന്നില്‍ രാഷ്ട്രീയമെന്ന് ഇ പി ജയരാജന്‍  

ചിതറയിലേത് കൊലപാതകമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു

തിരുവനന്തപുരം: പെരിയയിലെ കൊലപാതകത്തിന് സമാനമാണ് കൊല്ലം ചിതറയിലേതെന്ന് മന്ത്രി ഇ പി ജയരാജന്‍. രാഷ്ട്രീയവൈരാഗ്യവും ചിതറയിലെ കൊലപാതകത്തിന് കാരണമായിട്ടുണ്ട്. ചിതറയിലേത് കൊലപാതകമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.ചിതറയില്‍ സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയത് പെരിയ ഇരട്ടക്കൊലകേസിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പെരിയ ഇരട്ടക്കൊലയ്ക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുളളതല്ലെന്ന് പറഞ്ഞ് സിപിഎം ആരോപണം തളളി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. കപ്പ വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താബീവി വ്യക്തമാക്കി. തുടര്‍ന്നാണ് ബന്ധുക്കളുടെ വാദം ശരിവെച്ച് കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 

കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാന്‍ വിളിച്ച് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com