സിപിഎം സ്ഥാനാര്‍ത്ഥികളെ നാളെയറിയാം അറിയാം; പട്ടിക ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ ചൊവ്വാഴ്ച അറിയാം
സിപിഎം സ്ഥാനാര്‍ത്ഥികളെ നാളെയറിയാം അറിയാം; പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ചയറിയാം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. മറ്റന്നാള്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചേരാനാണ് നിര്‍ദേശം. സിറ്റിങ് എംപിമാരില്‍ പി.കരുണാകരന്‍ മത്സരിക്കില്ല. 

ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കും. തുടര്‍ന്ന് നടക്കുന്ന  പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളില്‍ സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. അവിടെ നടക്കുന്ന ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന സമിതിയാകും സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക.

സിറ്റിങ് എംപിമാരില്‍ പി കെ ശ്രീമതി, എം ബി രാജേഷ്, എ സമ്പത്ത്, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ മത്സരിക്കും. ചാലക്കുടി എംപി ഇന്നസെന്റിനെ എറണാകുളത്ത് പരിഗണിച്ചേക്കും. പി.രാജീവാണ് എറണാകുളത്ത് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്. കൊല്ലത്ത് കെഎന്‍ ബാലഗോപാലിനാണ് സാധ്യത.

പത്തനംതിട്ടയില്‍ രാജു എബ്രഹാം, ആലപ്പുഴ എഎം ആരീഫ്, കോട്ടയത്ത് പികെ ഹരികുമാര്‍, കോഴിക്കോട് മുഹമ്മദ് റിയാസ്, വടകര പി സതീദേവി, കാസര്‍കോട് സതീഷ് ചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. പൊന്നാനിയില്‍ നിയാസ് പുളിക്കലകത്ത്, മലപ്പുറത്ത് വിപി സാനു എന്നിവരാണ് പരിഗണനയില്‍. ഈ സീറ്റുകളില്‍ പൊതുസ്വതന്ത്രരേയും പരിഗണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com