കര്‍ഷക ആത്മഹത്യ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടപെടല്‍

കാര്‍ഷിക വായ്പകള്‍ക്ക് പുറമെ, കര്‍ഷകര്‍ എടുത്ത എല്ലാ തരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭാ പരിഗണിക്കും
കര്‍ഷക ആത്മഹത്യ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടപെടല്‍

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് തുടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ, കര്‍ഷകര്‍ എടുത്ത എല്ലാ തരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭാ പരിഗണിക്കും. 

മൊറട്ടോറിയം നിലനില്‍ക്കുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കുവാന്‍ ബാങ്കുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടെ ആത്മഹത്യയുടെ വക്കിലേക്ക് നീങ്ങുന്ന കര്‍ഷകരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു. പ്രളയത്തിന് ശേഷം ഇടുക്കി ജില്ലയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയെവന്നാണ് കണക്ക്. 

കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ വന്നതോടെയാണ് കര്‍ഷകര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായത്. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകളിലും ആശ്വാസം നല്‍കണം എന്ന് കൃഷി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി സഹകരണ മന്ത്രിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പുറമെ, ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com