പരീക്ഷാ ഹാളില്‍ ഇന്‍സുലിനും വെള്ളവും കയറ്റാം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്‍സുലിനും, വെള്ളവും പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ കയ്യില്‍ കരുതുവാന്‍ അനുമതി
പരീക്ഷാ ഹാളില്‍ ഇന്‍സുലിനും വെള്ളവും കയറ്റാം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

കോഴിക്കോട്: പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന ഉത്തരവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്‍സുലിനും, വെള്ളവും പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ കയ്യില്‍ കരുതുവാന്‍ അനുമതി. 

പ്രമേഹം ഉണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥി കയ്യില്‍ കരുതണം. ഈ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഒപ്പും വേണം. പ്രേമേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തലകറക്കം, ക്ഷീണം, വിറയല്‍, കുഴഞ്ഞു വീഴുക എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. 

ഈ ബുദ്ധിമുട്ടികള്‍ മറികടക്കുവാന്‍ സഹായിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. ടൈപ്പ് വണ്‍ പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്കാണ് വെള്ളവും ഇന്‍സുലിനും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുവാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്‍സുലിന്‍ പമ്പ്, ഇന്‍സുലിന്‍ പെന്‍, വെള്ളം, ഷുഗര്‍ ഗുളിക, ചോക്കളേറ്റ്, പഴങ്ങള്‍, ചെറുകടി എന്നിവ ഇവര്‍ക്ക് പരീക്ഷാ ഹാളില്‍ കൊണ്ടുവരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com