ര​ണ്ടു സീ​റ്റി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് മാണി; നൽകാനാകില്ലെന്ന് കോൺ​ഗ്രസ് 

ഇന്ന് രാത്രി നടന്ന ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്
ര​ണ്ടു സീ​റ്റി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് മാണി; നൽകാനാകില്ലെന്ന് കോൺ​ഗ്രസ് 

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒരു സീ​റ്റ് ‍മാത്രമേ നൽകാൻ കഴിയൂ എന്ന് കോൺ​ഗ്രസ് നേതൃത്വം. ഇന്ന് നടന്ന ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

എന്നാൽ ഒരു സീറ്റെന്നത് കേരള കോൺ​ഗ്രസിനെ ഒതുക്കുന്നതാണെന്നും ഇത് ‌ഖേദകരമെന്നും മാണി പ്രതികരിച്ചു. കേ​ര​ള കോ​ൺ​ഗ്ര​സി​ന് ര​ണ്ടു സീ​റ്റി​ന് അ​ർ​ഹ​ത​യു​ണ്ടെന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ആ​ലോ​ചി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു. 

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ, പി.​ജെ.​ജോ​സ​ഫ്, ജോ​സ്. കെ. ​മാ​ണി എം​പി തു​ട​ങ്ങി​യ​വരാണ് ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തിൽ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com