ആവശ്യത്തിനു പ്രശ്‌നങ്ങള്‍ അവിടെയുമുണ്ട്, യുഡിഎഫ് പിന്നിലായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

ആവശ്യത്തിനു പ്രശ്‌നങ്ങള്‍ അവിടെയുമുണ്ട്, യുഡിഎഫ് പിന്നിലായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
pk-kunjalikutty1
pk-kunjalikutty1

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസുമായി തുടര്‍ ചര്‍ച്ചകളുണ്ടാവുമെന്ന് പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നാണ് ലീഗ് നിലപാടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട്ട് ചേര്‍ന്ന ലീഗ് ഹൈപവര്‍ കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

യുഡിഎഫിലെ സീറ്റു ചര്‍ച്ചകള്‍ ഒന്‍പതിനു മുമ്പ് പൂര്‍ത്തിയാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫ് പിന്നിലായിപ്പോയെന്നു കരുതുന്നില്ല. എല്‍ഡിഎഫിലും ചര്‍ച്ചകള്‍ നടക്കുകയല്ലേയെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അവര്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ആവശ്യത്തിന് പ്രശ്‌നങ്ങള്‍ അവിടെയുമുണ്ട്. അത്രയ്ക്കു പ്രശ്‌നമൊന്നും യുഡിഎഫില്‍ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ശനിയാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേരും. അതിനു മുമ്പ് ആവശ്യമെങ്കില്‍ വീണ്ടും ഉന്നതാധികാര സമിതി യോഗം ചേരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com