കോളെജിൽ ബൈക്കുമായി അഭ്യാസ പ്രകടനം, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; ഏഴുപേർ അറസ്റ്റിൽ

സ്റ്റൈലായി വാഹനങ്ങൾ പറപ്പിക്കുന്ന വീഡിയോ കുട്ടികൾ തന്നെയാണ്  സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഇത്തരമൊരു പരിപാടിക്ക് താൻ അനുവാദം നൽകിയിരുന്നില്ലെന്ന് പ്രിൻസിപ്പൽ
കോളെജിൽ ബൈക്കുമായി അഭ്യാസ പ്രകടനം, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; ഏഴുപേർ അറസ്റ്റിൽ


എടത്വാ: കോളെജിനുള്ളിൽ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വാ സെന്റ് അലോഷ്യസ് കോളെജിലെ വിദ്യാർത്ഥികളാണിവർ. അമിത വേ​ഗതയിൽ ക്യാമ്പസിനുള്ളിലേക്ക് എത്തിയ ബൈക്കിൽ നിന്നും തെറിച്ചു വീണ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

കാറിലും ജീപ്പിലും ബൈക്കിലുമായിട്ടായിരുന്നു വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിയത്. ബി കോം വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു   ഈ അഭ്യാസം. കോളെജ് പരിസരത്ത് കൂടെ അപകടകരമായി ഇവർ വാഹനമോടിച്ച് കൊണ്ടു പോകാറുണ്ടെന്നും ഇങ്ങനെയാണ് രണ്ട് പേർ തെറിച്ച് വീണതെന്നും പൊലീസ് പറയുന്നു.  

സ്റ്റൈലായി വാഹനങ്ങൾ പറപ്പിക്കുന്ന വീഡിയോ കുട്ടികൾ തന്നെയാണ്  സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഇത്തരമൊരു പരിപാടിക്ക് താൻ അനുവാദം നൽകിയിരുന്നില്ലെന്ന് പ്രിൻസിപ്പൽ ഡോ.കെ   വി സാമ്പൻ പറഞ്ഞു. 2015 ൽ തിരുവനന്തപുരം എഞ്ചിനീയറിങ് കോളെജിൽ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് പെൺകുട്ടി മരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോളെജ് ക്യാമ്പസുകളിൽ വാഹനങ്ങൾ വച്ചുള്ള അഭ്യാസ പ്രകടനങ്ങൾ കോടതി വിലക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com