ചൂട് ശമിക്കുന്നില്ല; മൂന്ന് ദിവസം ജാഗ്രത, കോഴിക്കോട് 38 ഡിഗ്രി വരെ

കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു
ചൂട് ശമിക്കുന്നില്ല; മൂന്ന് ദിവസം ജാഗ്രത, കോഴിക്കോട് 38 ഡിഗ്രി വരെ

തിരുവന്തപുരം: സംസ്ഥാനത്ത ആശങ്കയിലാഴ്ത്തുന്ന കനത്ത ചൂട് ഏതാനും ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 38 ഡിഗ്രി വരെ കൂടിയ താപനില തുടരും. പാലക്കാടാണ് ചൊവ്വാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്, 37.4 ഡിഗ്രി. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു. 

കോഴിക്കോട് ജില്ലയില്‍ ഈ മാസം ഒന്‍പത് വരെ താപനില 38 ഡിഗ്രി വരെയാകാം. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബുധനാഴ്ച ചൂട് കൂടാന്‍ സാധ്യത. ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങലില്‍ കോഴിക്കോട്ടേത് പോലെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com