ഉമ്മന്‍ചാണ്ടിയല്ല, ഉമ്മര്‍ഖാന്‍ എന്നാക്കണം; രാജ്യദ്രോഹത്തിന് ജയിലിലടയ്ക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍ 

രാജ്യദ്രോഹകുറ്റം ചുമത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജയിലില്‍ അടയ്ക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍
ഉമ്മന്‍ചാണ്ടിയല്ല, ഉമ്മര്‍ഖാന്‍ എന്നാക്കണം; രാജ്യദ്രോഹത്തിന് ജയിലിലടയ്ക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍ 


കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജയിലില്‍ അടയ്ക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മന്‍ചാണ്ടി നടത്തിയതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ഖാന്‍ എന്നാക്കിമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി മാറി. പാക് പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം. ഉമ്മന്‍ചാണ്ടിക്ക് തീവ്രവാദികളുടേയും പാകിസ്താന്റെയും ഭാഷയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉമ്മന്‍ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. ഗുരുതരമായ പ്രവര്‍ത്തനം നടത്തിയിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ല. പ്രവര്‍ത്തകര്‍ ഇക്കാര്യം ഗൗരവത്തില്‍ ആലോചിക്കണം. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.പരിവര്‍ത്തന യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com