'ചാക്കിലെ പൂച്ച പുറത്തുചാടി' ; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ വിചാരണ വൈകിപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

പ്രതികള്‍ എന്തിനാണ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി 
'ചാക്കിലെ പൂച്ച പുറത്തുചാടി' ; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ വിചാരണ വൈകിപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.വിചാരണ വൈകിപ്പിക്കാന്‍  പ്രതികള്‍ എന്തിന് ശ്രമിക്കുന്നുവെന്ന് കോടതി ചോദിച്ചു. ചാക്കിലെ പൂച്ച പുറത്തുചാടി എന്നും കോടതി പരിഹസിച്ചു. 

കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്, കേസിലെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ ഇന്ന് വീണ്ടും കോടതിയെ സമീപിച്ചത്. 

ഈ ആവശ്യം പരിഗണിച്ച കോടതി പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രതികള്‍ എന്തിനാണ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഉത്തരവില്‍ താന്‍ ഒപ്പിട്ടു കഴിഞ്ഞു. ഈ ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അറിയിച്ചു.

പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഒരുകാരണവശാലും വിചാരണ വൈകിപ്പിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com