ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുമോ?സിപിഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഇന്നസെന്റിനു പകരം പി രാജീവിനെയോ, മുന്‍ എംഎല്‍എ സാജു പോളിെനയോ മല്‍സരിപ്പിക്കണമെന്ന പൊതുവികാരമാണ് മണ്ഡലം കമ്മിറ്റി യോഗതതില്‍ ഉയര്‍ന്നത്
ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുമോ?സിപിഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികളുടെ നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയാറാക്കുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മറ്റി അംഗീകരിക്കുന്ന പേരുകള്‍ പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ശനിയാഴ്ച പ്രഖ്യാപിക്കും.

ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ മണ്ഡലം കമ്മിറ്റി രംഗത്തുവന്നിരുന്നു. അതിനാല്‍ സംസ്ഥാന സെക്രട്ടറിയറ്റിലായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. കൂടാതെ പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മല്‍സരിപ്പിക്കുന്ന കാര്യത്തിലും സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.

ഇന്നസെന്റിനു പകരം പി രാജീവിനെയോ, മുന്‍ എംഎല്‍എ സാജു പോളിെനയോ മല്‍സരിപ്പിക്കണമെന്ന പൊതുവികാരമാണ് മണ്ഡലം കമ്മിറ്റി യോഗതതില്‍ ഉയര്‍ന്നത്. അതേസമയം എറണാകുളം മണ്ഡലത്തില്‍ പി.രാജീവിന്റെ പേര് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മണ്ഡലത്തില്‍ പ്രകടമായ ഇന്നസെന്റിന്റെ അസാന്നിധ്യം പരാജയത്തിനു വഴിവയ്ക്കുമെന്ന വിമര്‍ശനമാണ് പൊതുവില്‍ ഉയര്‍ന്നത്. ഇന്നസെന്റിന് വീണ്ടും അവസരം നല്‍കുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന വികാരവും യോഗത്തില്‍ ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com