മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

നാളെ പരീക്ഷ ആരംഭിക്കാനിരിക്കെ കുട്ടി മൊബൈലില്‍ കളിക്കുന്നത് കണ്ട സഹോദരി വഴക്കു പറയുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍കയറി വാതിലടച്ചു
മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

 ചെങ്ങന്നൂര്‍: മൊബൈലില്‍ കളിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. വെണ്‍മണി തുറവത്തറ സ്വദേശിയായ അനിയന്റെ മകന്‍ ആനിമോള്‍(16) ആണ് ആത്മഹത്യ ചെയ്തത്.  

നാളെ പരീക്ഷ ആരംഭിക്കാനിരിക്കെ കുട്ടി മൊബൈലില്‍ കളിക്കുന്നത് കണ്ട സഹോദരി വഴക്കു പറയുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍കയറി വാതിലടച്ചു. അല്‍പ്പനേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഫാനില്‍ കെട്ടിത്തൂങ്ങിയത് കണ്ടത്. വെണ്‍മണി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com