ഗതാഗത മന്ത്രിയുടെ ഉറപ്പ്; എം പാനല്‍ സമരം ഒത്തുതീര്‍പ്പായി

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കും 
ഗതാഗത മന്ത്രിയുടെ ഉറപ്പ്; എം പാനല്‍ സമരം ഒത്തുതീര്‍പ്പായി


തിരുവനന്തപുരം:  കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താത്കാലിക ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞത് അഞ്ച് വര്‍ഷം ജോലി ചെയ്തവര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരക്കാര്‍ വ്യക്തമാക്കി.

പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരവുമായി രംഗത്തെത്തിയത്. രണ്ട് തവണകളിലായി എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ നേതൃത്വത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല. പിരിച്ചുവിട്ടവരെ നേരായ മാര്‍ഗത്തില്‍ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നാല് ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്‍വശത്തെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതിന് മുന്‍പും എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com