ജലീൽ കൊല്ലപ്പെട്ടത് തലയിൽ വെടിയേറ്റെന്ന്  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 

ജലീൽ കൊല്ലപ്പെട്ടത് തലയിൽ വെടിയേറ്റെന്ന്  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലിനിടെ പൊലീസ് വെടിവെപ്പില്‍കൊല്ലപ്പെട്ട സിപി ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം

വയനാട്:  ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ്  സിപി ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിന് പിന്നാലെ ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മൃതദേഹം കൈമാറുന്നത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ പോലീസ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്ന വഴിക്ക് ആദരാജ്ഞലി അര്‍പ്പിക്കാനായി വാഹനം നിര്‍ത്താന്‍ പാടില്ലെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 

വൈത്തിരി റിസോർട്ടിലുണ്ടായ വെടിവെപ്പിൽ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സിപി ജലീൽ  വെ​ടി​യേ​റ്റു​മ​രി​ച്ച​ത്. അ​ഞ്ച് ഏ​ക്ക​ർ വ​രു​ന്ന വ​ള​പ്പി​ലു​ള്ള റി​സോ​ർ​ട്ടി​ന്‍റെ റി​സ​പ്ഷ​ൻ കൗ​ണ്ട​റി​നു കു​റ​ച്ചു​മാ​റി പാ​റ​ക്കെ​ട്ടി​ൽ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം. സ​മീ​പ​ത്തു നാ​ട​ൻ തോ​ക്കും സ​ഞ്ചി​യും ചി​ത​റി​യ ക​റ​ൻ​സി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ജ​ലീ​ലി​ന്‍റെ ത​ല​യ്ക്കു പി​ന്നി​ലും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി​യു​ടെ ഡോ​ക്യു​മെ​ൻ​റേ​ഷ​ൻ വി​ദ​ഗ്ധ​നാ​ണ് ജ​ലീ​ൽ എ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീല്‍.ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com