തലയ്ക്ക് പിന്നിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് പുറത്തെത്തി ; ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റു ; ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റു. മൃതദേഹത്തിന് സമീപത്ത് നിന്നും തോക്കും എട്ട് തിരകളും കണ്ടെത്തി
തലയ്ക്ക് പിന്നിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് പുറത്തെത്തി ; ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റു ; ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട് : വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റു. ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തലയുടെ പിന്‍ഭാഗത്ത് ഏറ്റ വെടിയുണ്ട നെറ്റി തുളച്ച് പുറത്തുവന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

മൃതദേഹത്തിന് സമീപത്ത് നിന്നും നാടൻ തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകളും സ്ഥലത്ത് നിന്നും കണ്ടെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നിലപാടിനെ സംശയ നിഴലിലാക്കി റി​സോ​ർ​ട്ട് ജീ​വ​ന​ക്കാർ രം​ഗത്തെത്തിയിട്ടുണ്ട്. ആ​ദ്യം വെ​ടി​യു​തി​ർ​ത്ത​ത് പൊ​ലീ​സാ​ണെ​ന്നാണ് ജീവനക്കാർ മൊഴി നൽകിയത്. മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടി​ല്ല. പ​ത്തു​പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും 50000 രൂ​പ​യും ആ​വ​ശ്യ​പ്പെ​ട്ട മാ​വോ​യി​സ്റ്റ് സം​ഘം മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റി​യത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ കൗ​ണ്ട​റി​ൽ​നി​ന്നു മാ​റി​നി​ന്നെ​ന്നും ജീ​വ​ന​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി. 

ഭക്ഷണം ആവശ്യപ്പെട്ട മാവോയിസ്റ്റുകളോട്, അതിന് സമയം വേണമെന്ന് പറഞ്ഞു. തുടർന്ന് ഭക്ഷണം തയ്യാറാക്കുന്നതിനിടെ പൊലീസ് സംഘം തോക്കുമായി എത്തി വെടിവെക്കുകയായിരുന്നു. എങ്ങനെയാണ് പൊലീസ് സംഘം എത്തിയതെന്ന് അറിയില്ലെന്നും ജീവനക്കാർ പറഞ്ഞു. മാ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ദ്യം നി​റ​യൊ​ഴി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് അറിയിച്ചിരുന്നത്. വെ​ടി​യേ​റ്റു പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ത​ക​ർ​ന്നു. ഇ​രു​ളി​ൽ​നി​ന്നു രാ​ത്രി വൈ​കി​യും പൊ​ലീ​സി​നു​നേ​രേ വെ​ടി​വ​യ്പു​ണ്ടാ​യി.പൊ​ലീ​സ്  നി​റ​യൊ​ഴി​ച്ച​ത് ആ​ത്മ​ര​ക്ഷാ​ർ​ഥ​മാ​ണെ​ന്നും ഐ​ജി ബ​ൽ​റാം​ കു​മാ​ർ ഉ​പാ​ധ്യാ​യ പ​റ​ഞ്ഞിരുന്നു.

വൈത്തിരി റിസോർട്ടിലുണ്ടായ വെടിവെപ്പിൽ സി​പി​ഐ(​മാ​വോ​യി​സ്റ്റ്) ക​ബ​നി നാ​ടു​കാ​ണി ദ​ള​ത്തി​ലെ അം​ഗം സി.​പി. ജ​ലീ​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി  വെ​ടി​യേ​റ്റു​മ​രി​ച്ച​ത്. അ​ഞ്ച് ഏ​ക്ക​ർ വ​രു​ന്ന വ​ള​പ്പി​ലു​ള്ള റി​സോ​ർ​ട്ടി​ന്‍റെ റി​സ​പ്ഷ​ൻ കൗ​ണ്ട​റി​നു കു​റ​ച്ചു​മാ​റി പാ​റ​ക്കെ​ട്ടി​ൽ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം. സ​മീ​പ​ത്തു നാ​ട​ൻ തോ​ക്കും സ​ഞ്ചി​യും ചി​ത​റി​യ ക​റ​ൻ​സി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ജ​ലീ​ലി​ന്‍റെ ത​ല​യ്ക്കു പി​ന്നി​ലും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി​യു​ടെ ഡോ​ക്യു​മെ​ൻ​റേ​ഷ​ൻ വി​ദ​ഗ്ധ​നാ​ണ് ജ​ലീ​ൽ എ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com