പൊന്നാനിയില്‍ അന്‍വര്‍ തന്നെ മതി; വീണ്ടും പേര് നിര്‍ദ്ദേശിച്ച് മണ്ഡലം കമ്മിറ്റി

അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം സിപിഎം പൊന്നാനി ലോക്‌സഭാ മണ്ഡലം കമ്മിറ്റി വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വച്ചു
പൊന്നാനിയില്‍ അന്‍വര്‍ തന്നെ മതി; വീണ്ടും പേര് നിര്‍ദ്ദേശിച്ച് മണ്ഡലം കമ്മിറ്റി

തിരുവനന്തപുരം: പൊന്നാനിയില്‍ പിവി അന്‍വര്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം സിപിഎം പൊന്നാനി ലോക്‌സഭാ മണ്ഡലം കമ്മിറ്റി വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വച്ചു. 

കഴിഞ്ഞ ദിവസം സംസ്ഥാന സമിതി ചേര്‍ന്നെങ്കിലും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രം തീരുമാനമായിരുന്നില്ല. അന്‍വറിന് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സെക്രട്ടറിയേറ്റ്  പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. അന്‍വറിന്റെ പേര് മണ്ഡലം കമ്മറ്റി വീണ്ടു നിര്‍ദ്ദേശിച്ചതോടെ പൊന്നാനി മണ്ഡലത്തില്‍ അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 

ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. പതിനാറ് സീറ്റുകളില്‍ സിപിഎമ്മും നാല് സീറ്റുകളില്‍ സിപിഐയും മത്സരിക്കും. സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധം എല്‍ജെഡി നേതാക്കള്‍ ഇടതുയോഗത്തെ അറിയിച്ചു. എന്നാല്‍ മുന്നണിക്കകത്ത് പ്രശ്‌നങ്ങളില്ലെന്ന് ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com