തിരുവനന്തപുരം: ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല വഹിക്കും. എസ്ഐയും മുകളിലുള്ള റാങ്കിലെ ഉദ്യോഗസ്ഥരുമായിരിക്കും ചുമതല വഹിക്കുക. ഡിജിപി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച മാർഗ നിർദേശം പുറപ്പെടുവിച്ചു.
ഒന്നിലധികം എസ്ഐമാരുള്ള സ്റ്റേഷനുകളിൽ നിന്ന് അധികമുള്ളവർക്ക് സമീപത്തെ സ്റ്റേഷനുകളിൽ ചുമതല നൽകും. വനിതകൾ ഇല്ലാത്ത സ്റ്റേഷനുകളിൽ ജനങ്ങളുമായി ഇടപെടുന്നതിന് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ പൊലീസ് മേധാവികൾ നിയോഗിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ