സീറ്റ് ലഭിച്ചില്ല; ജെഡിഎസില്‍ പൊട്ടിത്തെറി; മുന്നണി വിടണമെന്നാവശ്യം

 ജെഡിഎസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃയോഗത്തില്‍ പൊട്ടിത്തെറി
സീറ്റ് ലഭിച്ചില്ല; ജെഡിഎസില്‍ പൊട്ടിത്തെറി; മുന്നണി വിടണമെന്നാവശ്യം

തിരുവനന്തപുരം:  ജെഡിഎസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃയോഗത്തില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച യോഗത്തില്‍  സീറ്റില്ലെങ്കില്‍ മുന്നണി വിടണമെന്ന് ആവശ്യവും ഉയര്‍ന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുടെ പ്രതിഷേധം ഇടതുമുന്നണിയോഗത്തില്‍ അറിയിച്ചെന്ന് കെ.കൃഷ്ണന്‍കുട്ടി. ഫാസിസ്റ്റ് ശക്തികള്‍ വരാതിരിക്കാന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ അംഗീകരിച്ചത് ഏകകണ്ഠമായാണെന്നും യോഗത്തിന് ശേഷം കൃഷ്ണന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുനയനീക്കത്തിന്റെ ഭാഗമായി ജെഡിഎസും എല്‍ജെഡിയും തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രത്യേക സാഹചര്യമായാതിനാല്‍ സാഹചര്യമായതിനാല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
 
ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പതിനാറിടത്തും സിപിഎം മത്സരിക്കാന്‍ ധാരണ. നാലിടത്ത് സിപിഐ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും കിട്ടണമെന്ന നിലപാടിലായിരുന്നു ജെഡിഎസ്.എന്നാല്‍ ഈ സീറ്റ് സിപിഎം ഏറ്റെടുത്തു. സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ പിന്‍വലിച്ചോ ഒറ്റ് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമാണെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com