തരൂരിനും ജയരാജനും അന്‍വറിനുമെതിരെ എംടി രമേശ്; നിയമസംവിധാനത്തെ പരിഹാസ്യരാക്കുന്നു

എല്‍ഡിഎഫ്-യുഡിഎഫ് ജനാധിപത്യസംവിധാനത്തെ വെല്ലുവിളിക്കുന്നു - നിയമസംവിധാനത്തെ പരിഹാസ്യരാക്കുന്നുവെന്ന് എംടി രമേശ്‌ 
തരൂരിനും ജയരാജനും അന്‍വറിനുമെതിരെ എംടി രമേശ്; നിയമസംവിധാനത്തെ പരിഹാസ്യരാക്കുന്നു


കോഴിക്കോട്: ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരെയും കുറ്റപത്രം സമർപ്പിച്ചവരെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനുള്ള എൽഡിഎഫ്– യുഡിഎഫ് തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കലും നിയമവ്യവസ്ഥയോടുള്ള അനാദരവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ശശി തരൂർ, കെ സി വേണുഗോപാൽ, പിവി അൻവർ, പി ജയരാജൻ അടക്കമുള്ളവർ മത്സരിക്കാൻ തയാറാകുന്നതോടെ രാജ്യത്തിന്റെ നിയമ സംവിധാനത്തെ തന്നെ പരിഹാസ്യമാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ ജനങ്ങളോടു വിവരിക്കുന്ന ധവളപത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ഭരണകക്ഷിയിലെ ചില ആളുകളുടെ സഹായമാണ് മാവോയിസ്റ്റുകളെ കേരളത്തിൽ വളരാൻ അനുവദിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സമ്മർദമാണ് കുമ്മനം രാജശേഖരനെ വീണ്ടും പൊതുപ്രവർത്തനത്തിലേക്കു തിരികെയെത്തിച്ചത്. ബിജെപി സ്ഥാനാർഥി പട്ടിക ഉടൻ‌ വെളിപ്പെടുത്തുമെന്നും എം ടി രമേശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com