സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: എങ്കില്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാം

തൃശൂര്‍ ജില്ലയിലെ വലപ്പാടുളള വീട്ടില്‍ ഒരു ദിവസത്തെ പരോളിനെത്തിയ രൂപേഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  
സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: എങ്കില്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാം

തൃശ്ശൂര്‍: സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ താന്‍ തയാറാണെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്. തൃശൂര്‍ ജില്ലയിലെ വലപ്പാടുളള വീട്ടില്‍ ഒരു ദിവസത്തെ പരോളിനെത്തിയ രൂപേഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  

മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍  സര്‍ക്കാര്‍ മാറ്റം വരുത്തണമെന്നാണ് രൂപേഷ് ആവശ്യപ്പെടുന്നത്. 'ചോരക്കളി അവസാനിപ്പിക്കാന്‍ പൊലീസ് തയ്യാറാകണം. എങ്കില്‍ മാവോയിസ്റ്റുകളുമായുളള ചര്‍ച്ചക്ക് കളമൊരുങ്ങും'- രൂപേഷ് വ്യക്തമാക്കി. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തടവുകാരനായി  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ് ഇപ്പോള്‍.

പന്ത്രണ്ടംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ അകമ്പടിയോടെയാണ് രൂപേഷിനെ രാവിലെ വലപ്പാടെത്തിച്ചത്. ആറുമണിക്കൂര്‍ സമയമാണ് പരോള്‍ ആയി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചത്. വൈത്തിരി വെടിവെയ്പ്പ് കൂടി കണക്കിലെടുത്ത് പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി ഒരുക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com