കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടം ; പോളിം​ഗ് ഏപ്രിൽ 23 ന്

ഏപ്രില്‍ പതിനൊന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും
കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടം ; പോളിം​ഗ് ഏപ്രിൽ 23 ന്

ന്യൂഡൽഹി : ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 23 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാംഘട്ടത്തിലാണ് കേരളം പോളിം​ഗ് ബൂത്തിലെത്തുക. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് ഇക്കാര്യം അറിയിച്ചത്. 

ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷൻ അറിയിച്ചു. ഏപ്രില്‍ പതിനൊന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഏപ്രില്‍ 18 രണ്ടാംഘട്ടം,  മൂന്നാംഘട്ടം ഏപ്രില്‍ 23, നാലാംഘട്ടം ഏപ്രില്‍ 29, അഞ്ചാംഘട്ടം മെയ് 6, ആറാംഘട്ടം മെയ് 12, ഏഴാംഘട്ടം മെയ് 19. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും. 

പരീക്ഷാക്കാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ആകെ തൊണ്ണൂറുകോടി വോട്ടര്‍മാരാണുള്ളത്. 8.4കോടി പുതിയ വോട്ടര്‍മാരുണ്ട്. പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 1.5കോടിയാണ്. പുതിയ വോട്ടര്‍മാരാകാന്‍ ടോള്‍ഫ്രീ നമ്പറായ 1950 എന്ന നമ്പരില്‍ വിളിക്കാം. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com