തെരഞ്ഞെടുപ്പില്‍ ശബരിമല നിമിത്തമാകും ; കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് കുമ്മനം

ശബരിമല എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ബിജെപി മാത്രമാണ് വിശ്വാസികള്‍ക്കൊപ്പം നിന്നതെന്നും കുമ്മനം
തെരഞ്ഞെടുപ്പില്‍ ശബരിമല നിമിത്തമാകും ; കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് കുമ്മനം


തിരുവനന്തപുരം : ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ശബരിമല എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ബിജെപി മാത്രമാണ് വിശ്വാസികള്‍ക്കൊപ്പം നിന്നതെന്നും കുമ്മനം പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും കുമ്മനം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വരുന്ന കുമ്മനത്തിന് കടിച്ചതും പിടിച്ചതും പോകുമെന്നായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രസ്താവന. 

പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്റെ ചുവരെഴുത്ത് അണികള്‍ തുടങ്ങിയിട്ടുണ്ട്. കുമ്മനത്തിന്‍രെ വരവോടെ, തിരുവനന്തപുരം ഇത്തവണ കൈപ്പിടിയിലാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മുന്‍മന്ത്രി സി ദിവാകരനാണ് ഇടതു സ്ഥാനാര്‍ത്ഥി. ശശി തരൂരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com