'വടകര തിരിച്ചുപിടിക്കും'; ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ വീട്ടില്‍ നിന്ന് ജയരാജന്റെ പ്രചാരണത്തിന് തുടക്കം

പി ജയരാജനൊപ്പമുണ്ടായിരുന്നു. വടകര മണ്ഡലത്തില്‍ നിന്ന് ചരിത്ര ഭൂരിപക്ഷത്തില്‍ പി ജയരാജന്‍ വിജയിക്കുമെന്ന് കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ 
'വടകര തിരിച്ചുപിടിക്കും'; ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ വീട്ടില്‍ നിന്ന് ജയരാജന്റെ പ്രചാരണത്തിന് തുടക്കം

കണ്ണൂര്‍: വടകര സീറ്റിനെ ചൊല്ലി ഘടകകക്ഷികള്‍ക്ക് അഭിപ്രായ വ്യത്യാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. എതിര്‍സ്വരങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ഓരോകക്ഷിക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും. അത് മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തന്റെ വിജയത്തിനായി എല്ലാവരും ഒറ്റമനസോടെ രംഗത്തുവരുമെന്നും ലോക്‌സഭയില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

കൂത്തുപ്പറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പന്റെ വീട്ടിലെത്തിയാണ് ജയരാജന്റെ ഇന്നത്തെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കമായത്. മന്ത്രി കെകെ ശൈലജയും, എല്‍ജെഡി നേതാവ് കെപി മോഹനനും പി ജയരാജനൊപ്പമുണ്ടായിരുന്നു. വടകര മണ്ഡലത്തില്‍ നിന്ന് ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പുഷ്പന്‍ പറഞ്ഞു. തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെയും രക്തസാക്ഷി കുടുംബങ്ങളുടെയും വീടുകളിലാണ് ഇന്നത്തെ പി ജയരാജന്റെ സന്ദര്‍ശനം. അതേസമയം പി ജയരാജന്റെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എല്‍ജെഡി നേതാവ് കെപി മോഹനന്‍ പറഞ്ഞു. മനയത്ത് ചന്ദ്രന്‍ പ്രകടിപ്പിച്ചത് നേതൃത്വത്തിനെതരിായ പ്രതിഷേധമാണ്. ജയരാജന്റെ വിജയം ഞങ്ങളുടെത് കൂടിയാണെന്ന് മോഹനന്‍ പറഞ്ഞു. 

വടകര മണ്ഡലം കോണ്‍ഗ്രസില്‍ നിന്നും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രംഗത്തിറക്കിയത്. കൂത്തുപ്പറമ്പ്, തലശ്ശേരി മണ്ഡലങ്ങുള്‍പ്പെട്ട വടകര മണ്ഡലം ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് എല്‍ജെഡിയുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാനാവുമെന്ന് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. പി ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com