ചൂട് ഇനിയും കൂടും; ജാഗ്രതാ നിര്‍ദേശവുമായി കൃഷി വകുപ്പ്; ' 11 മുതല്‍ മൂന്നു വരെ വെയിലേല്‍ക്കുന്ന പണികള്‍ വേണ്ട'

ചൂട് ഇനിയും കൂടും; ജാഗ്രതാ നിര്‍ദേശവുമായി കൃഷി വകുപ്പ്; ' 11 മുതല്‍ മൂന്നു വരെ വെയിലേല്‍ക്കുന്ന പണികള്‍ വേണ്ട'

ചൂട് ഇനിയും കൂടും; ജാഗ്രതാ നിര്‍ദേശവുമായി കൃഷി വകുപ്പ്; ' 11 മുതല്‍ മൂന്നു വരെ വെയിലേല്‍ക്കുന്ന പണികള്‍ വേണ്ട'


 
തിരുവനന്തപുരം: സൂര്യതാപം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കി. രാവിലെ  11  മണി മുതല്‍ വൈകുന്നേരം 3  മണിവരെ നേരിട്ടു വെയിലേല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കേണ്ടതാണ്. ശരീരത്തില്‍ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വഭാവിക ലക്ഷണങ്ങളോ പുറത്തിറങ്ങുമ്പോള്‍ പ്രകടമാകുകയാണെങ്കില്‍ ഒട്ടുംതാമസിയാതെ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. 

സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ മറ്റു വസ്ത്രങ്ങള്‍ ധരിച്ചുമാത്രമേ പുറത്തിറങ്ങുവാന്‍ പാടുള്ളൂ. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തില്‍ വസ്ത്ര ധാരണം നടത്തേണ്ടതാണ്. കുടിക്കാനായി തിളപ്പിച്ചാറ്റിയ വെളളം ഉപയോഗിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനായി ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടതുമാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

മാര്‍ച്ച്  ഏപ്രില്‍ മാസങ്ങളില്‍ ഈ പ്രതിഭാസം തുടരുവാനും താപനില ഇനിയും ഉയരുവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആഹാരം, ദിനചര്യ, വസ്ത്ര ധാരണം എന്നിവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ജാഗരൂകരായിരിക്കണമെന്നും കൃഷിവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com