ജോസഫ് നിലപാട് മാറ്റും; പാര്‍ട്ടി ഒറ്റക്കെട്ടന്ന് തോമസ് ചാഴിക്കാടന്‍

പാര്‍ട്ടി നേതാക്കന്‍മാരുടെ കൂട്ടായ ആലോചനയ്ക്ക് ശേഷമാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. ഈ തെരഞ്ഞടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തോമസ് ചാഴികാടന്‍
ജോസഫ് നിലപാട് മാറ്റും; പാര്‍ട്ടി ഒറ്റക്കെട്ടന്ന് തോമസ് ചാഴിക്കാടന്‍


കോട്ടയം: കേരളാ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പിജെ ജോസഫ് പാര്‍ട്ടി വിടില്ലെന്ന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. പാര്‍ട്ടി നേതാക്കന്‍മാരുടെ കൂട്ടായ ആലോചനയ്ക്ക് ശേഷമാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. ഈ തെരഞ്ഞടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.

തെരഞ്ഞടെുപ്പ് സമയത്ത് സീറ്റ് സമയത്ത് രാഷ്ട്രീയകക്ഷികളും നേതാക്കന്‍മാരും തമ്മില്‍ പല ചര്‍ച്ചകളും നടക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞാല്‍ ആ തീരുമാനം ഉള്‍ക്കൊണ്ട് മുന്നോട്ട പോകുകയാണ് ചെയ്യാറ്. കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ യുഡിഎഫിനനുകൂലമായ സാഹചര്യമാണുള്ളത്. വിശ്വാസികളുടെ വികാരം സംരക്ഷിക്കാത്ത കര്‍ഷകരെ സംരക്ഷിക്കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ആക്രമരാഷ്ട്രീയത്തിന്റെ കൂത്തരങ്ങായി സംസ്ഥാനം മാറി. ദേശീയ രാഷ്ട്രീയമാകട്ടെ വര്‍ഗീയത പരത്തി ജനങ്ങളെ ഭിന്നിപ്പിക്കയാണ്. കര്‍ഷകരോട് ഏറ്റവും കാരുണ്യത്തോടെ പെരുമാറുന്ന ഭരണം ഉണ്ടാകാനാണ് ജനം ആഗ്രഹിക്കുന്നത്. അതിന് കോണ്‍ഗ്രസിനെ  കഴിയുവെന്ന് ചാഴികാടന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com