തിരക്കിട്ട നീക്കങ്ങളില്‍ ജോസഫ്; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; യുഡിഎഫില്‍ ആശങ്ക

പിജെ ജോസഫ് വിഭാഗം നേതാക്കള്‍ തൊടുപുഴയില്‍ യോഗം ചേരുന്നു - ജോസഫിന് സീറ്റ് നല്‍കണം - സീറ്റില്ലെന്ന അറിയിപ്പ് ലഭിച്ചില്ലെന്ന് ജോസഫ്‌ 
തിരക്കിട്ട നീക്കങ്ങളില്‍ ജോസഫ്; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; യുഡിഎഫില്‍ ആശങ്ക

കോട്ടയം: കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ജേസഫിന് സീറ്റ് നല്‍കാനാവില്ലെന്ന് മാണി വിഭാഗം നിലപാട് കടുപ്പിച്ചതോടെ പി ജെ ജോസഫിന്റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകള്‍. ജോസഫ് വിഭാഗം നേതാക്കള്‍ യോഗം ചേരുന്നു. മോന്‍സ് ജോസഫും ഇടുക്കി ജില്ലാ നേതാക്കളും പങ്കെടുക്കുന്നു. പിന്മാറണമെന്നാവശ്യപ്പെട്ട് കെ എം മാണി ജോസഫിന് കത്തുനല്‍കിയെന്നാണ് സൂചന. 

ജോസഫിന് പകരം കോട്ടയത്ത് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. കോട്ടയം സീറ്റില്‍ പി.ജെ.ജോസഫ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ  ഉറപ്പിച്ചിരിക്കെ കോട്ടയം ജില്ലാ ഘടകം എതിര്‍പ്പുമായി രംഗതെത്തിയത്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജോസഫിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി. അതേസമയം മാണിയില്‍ നിന്ന നീതിപൂര്‍വമായി ഇടപെടല്‍ ഉണ്ടാകുമെന്നും താന്‍ ഇപ്പോഴും ശുഭാപ്തി വിശ്വാസിയാണെന്നും ജോസഫ് പറഞ്ഞു. 

പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം മണ്ഡലം കമ്മറ്റി കെഎം മാണിക്ക് കത്തുനല്‍കി. കോട്ടയത്തുനിന്നുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം കമ്മറ്റിയുടെ ആവശ്യം. എംഎല്‍എ മാരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കെഎം മാണിയുടെ വീട്ടില്‍ നിര്‍ണായകയോഗങ്ങള്‍ തുടരുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നല്ലെങ്കില്‍ നാളെയുണ്ടാവുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോസഫിനെ പ്രതിരോധിക്കാനുള്ള ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ശ്രമമാണ് കത്തെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം.

സ്ഥാനാര്‍ത്ഥിയാക്കില്ലെങ്കില്‍ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കണമെന്ന അഭിപ്രായവും ജോസഫ് വിഭാഗത്തില്‍ നിന്ന് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജോസഫ് മുന്നണി വിട്ടേക്കുമെന്നും സൂചനയുണ്ട്. കോട്ടയത്ത് പിജെ ജോസഫ് സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ ജോസഫിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും ഇടപെട്ടു.  മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാണി വിഭാഗം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടു.  അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയത്തിന് യുഡിഎഫില്‍ നിന്ന് സമ്മര്‍ദമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com