പത്തനംതിട്ട അല്ലെങ്കില്‍ തൃശൂര്‍ തന്നെ വേണം;  മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; ബിജെപിയില്‍ തര്‍ക്കം മുറുകി

തൃശൂരും പത്തനംതിട്ടയും വിട്ടുകൊടുക്കാനാകില്ലെന്ന് ശ്രീധരന്‍പിള്ള വിഭാഗം - സുരക്ഷിത മണ്ഡലം ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ 
പത്തനംതിട്ട അല്ലെങ്കില്‍ തൃശൂര്‍ തന്നെ വേണം;  മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; ബിജെപിയില്‍ തര്‍ക്കം മുറുകി

കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ബിജെപി ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന് സീറ്റ് നല്‍കുന്നതമായി ബന്ധപ്പെട്ടാണ് കോര്‍കമ്മറ്റിയില്‍ തര്‍ക്കം. കെ സുരേനന്ദ്രന്  മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം വേണമെന്ന് വി മുരളീധരന്‍ വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് കോര്‍കമ്മിറ്റി യോഗം കടുത്ത അഭിപ്രായ ഭിന്നതയിലേക്ക് വഴി മാറിയത്. 

പത്തനംതിട്ട അല്ലെങ്കില്‍ തൃശൂര്‍ തന്നെ വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന തീരുമാനവും കെ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ അറിയിച്ചു.മത്സരിക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള താല്‍പര്യപ്പെട്ടതോടെയാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പ്രതിസന്ധിയായത്. ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാല്‍ തൃശൂര്‍ വിട്ടുകൊടുക്കേണ്ടി വരും. ഇതോടെയാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ചര്‍ച്ച അനിശ്ചിതത്വത്തിലായത്. 

പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേര് ഏറെ കുറ തീരുമാനമായിരുന്നെങ്കിലും സി കൃഷ്ണകുമാറിന്റെ പേരാണ് വി മുരളീധര വിഭാഗം കോര്‍ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചത്.  അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഉള്‍പ്പെടുത്തിയാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നല്‍കുക എന്ന കാര്യവും ഏതാണ്ട് ഉറപ്പായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com