ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; പി രാജീവിനെ വിജയിപ്പിക്കണം; എന്റെ വികാരം മനുഷ്യത്വം മാത്രം 

' ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്'
ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; പി രാജീവിനെ വിജയിപ്പിക്കണം; എന്റെ വികാരം മനുഷ്യത്വം മാത്രം 

എറണാകുളം: പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ മേജര്‍ രവിയെ കണ്ട് ഇടതുപക്ഷക്കാര്‍ പോലും ഞെട്ടി. ' ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്' - മേജര്‍ രവി പറഞ്ഞു. 

പല എംപി മാരും രാജ്യസഭയില്‍ പോയിട്ട് പിന്നീട് അവിടെ പോകുന്നത് പെന്‍ഷന്‍ വാങ്ങാന്‍ മാത്രമാണ്. എന്നാല്‍ പി രാജീവ് അങ്ങനെയല്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്തുപോലും എംപി എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്താല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്ത ഒരു വ്യക്തിയാണ് രാജീവ്. ഇനി അദ്ദേഹത്തെ ജനകീയമായി തെരഞ്ഞടുത്ത്് ലോക്‌സഭയിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം നമ്മുടെത് മാത്രമാണ്. ഒരു ലോക്‌സഭാ എംപി എന്ന നിലയില്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉത്തമബോധ്യമുള്ളതിനാലാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ വന്നതെന്ന് മേജര്‍ രവി പറഞ്ഞു. 

എ്‌പ്പോഴും ചിരിക്കുന്ന മുഖം. എല്ലാവരുമായി നിഷ്‌കളങ്കമായ ബന്ധം സൂക്ഷിക്കുന്ന നേതാവ് ഇതെല്ലാമാണ് രാജീവിനെ വേറിട്ട് നിര്‍ത്തുന്നത്. ഞാന്‍ ആഗ്രഹിക്കുന്നത് ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എംപിമാരെയും മന്ത്രിമാരെയുമാണ്. അത് രാജീവിന് കഴിയും. സാധാരണനിലയില്‍ പാര്‍ലമെന്റില്‍ 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ വലിയ കാര്യമാണ്. എന്നാല്‍ രാജീവ് രാജ്യസഭയില്‍ 798 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടെ ലോക്‌സഭാ എംപിമാര്‍ പോലും അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പല എംപിമാരും രാജ്യസഭയില്‍ പോയതിന് ശേഷം പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ പി രാജീവ് അങ്ങനെയല്ല. ഈ കേരളത്തിന് വേണ്ടി എന്താല്ലോ ചെയ്‌തോ അതെല്ലാം രാജ്യസഭാ എംപിയായ കാലത്ത് പി രാജീവ് ചെയ്‌തെന്നും മേജര്‍ രവി പറഞ്ഞു. എറണാകുളം മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ ജയിപ്പിച്ചാല്‍ അതിന്റെ ശക്തി ഒന്നു വേറെ തന്നെയാണ്. എന്റെ വികാരം മനുഷ്യത്വം മാത്രമാണ്. വലിയ ഭൂരിപക്ഷത്തോടെ രാജീവിനെ ലോക്‌സഭയിലയക്കണമെന്ന് പറഞ്ഞപ്പോള്‍ സദസ്സില്‍ നിര്‍ത്താത്ത കയ്യടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com