രാജ്യം ഭരിക്കുന്നത് അംബാനിമാരും അദാനിമാരും;  മോദി വെറും കമ്മീഷന്‍ ഏജന്റെന്ന് വിഎസ്

നരേന്ദ്ര മോദി വെറുമൊരു കമ്മിഷന്‍ ഏജന്റ് മാത്രമാണെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.
രാജ്യം ഭരിക്കുന്നത് അംബാനിമാരും അദാനിമാരും;  മോദി വെറും കമ്മീഷന്‍ ഏജന്റെന്ന് വിഎസ്

ആലപ്പുഴ:  നരേന്ദ്ര മോദി വെറുമൊരു കമ്മിഷന്‍ ഏജന്റ് മാത്രമാണെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അംബാനിമാരും അദാനിമാരുമാണ് രാജ്യം ഭരിക്കുന്നത്. തീവ്ര ഹിന്ദുത്വ ശക്തികളുടെ കളിപ്പാവയാണ് പ്രധാനമന്ത്രി. നോട്ട് നിരോധനം പോലുള്ള നടപടികളിലൂടെ സാമ്പത്തിക രംഗം തകര്‍ന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും നടുവൊടിച്ചു. അവര്‍ സ്വാഭാവികമായും പ്രക്ഷോഭത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സൈനികരും അരക്ഷിതരാണ്. രാജ്യത്തിന്റെ സുരക്ഷ ശിഥിലമായി. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ പേരിലാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത്. റഫാല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്തു വരുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഓരോ സംസ്ഥാനത്തും ഇടതുപക്ഷം തന്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com