'ലീഗ് നേതാവ് ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില് ?'; ഖുറാൻ പിടിച്ചുകൊണ്ടുള്ള ജലീലിന്‍റെ ഫോട്ടോയെ വിമർശിച്ച് വി ടി ബല്‍റാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2019 08:27 AM |
Last Updated: 11th March 2019 08:27 AM | A+A A- |

പാലക്കാട് : മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തെ പരിഹസിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ മന്ത്രി കെടി ജലീൽ ഖുറാൻ പിടിച്ചുകൊണ്ട് ഇരിക്കുന്ന സ്വന്തം ചിത്രം ഇട്ടതിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. എഴുതിയ കാര്യവുമായി ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണന്ന് വി ടി ബല്‍റാം ചോദിച്ചു. നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയില്‍ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കില്‍ എന്തൊക്കെയാകുമായിരുന്നു പുകിലെന്നും ബല്‍റാം ചോദിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സിപിഎം സർക്കാരിലെ മന്ത്രിയായ കെ.ടി ജലീലിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. പോസ്റ്റിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അവിടെ നിൽക്കട്ടെ, അതിൽപ്പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുറാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകില്?