സംസ്ഥാനത്ത് ഇന്ന് വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴ ലഭിച്ചിരുന്നു. 

ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മധ്യകേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാംആകാശം മേഘാവൃതമായിരുന്നെങ്കിലും കാര്യമായ മഴ ലഭിച്ചിട്ടില്ല. അതേസമയം വടക്കന്‍ ജില്ലകളില്‍ കനത്ത ചൂട് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com