അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌ക്:  ബാലചന്ദ്രന്‍ ചുള്ളിക്കാട് 

അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും അത് കാര്യലാഭത്തിനുള്ള രാഷ്ട്രീയത്തിന്റെ നിര്‍മിതി മാത്രമാണെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്
അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌ക്:  ബാലചന്ദ്രന്‍ ചുള്ളിക്കാട് 

കൊച്ചി: അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും അത് കാര്യലാഭത്തിനുള്ള രാഷ്ട്രീയത്തിന്റെ നിര്‍മിതി മാത്രമാണെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അയോധ്യയില്‍ ജനിച്ചത് ഏതോ രാഷ്ട്രീയ രാമനാണെന്നും അദ്ദേഹം പറഞ്ഞു. 

വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ രാമായണം രൂപപ്പെടുന്നതിനാല്‍ മുപ്പത്തിമുക്കോടി രാമായണങ്ങളാണ് ലോകത്തുള്ളതെന്നു പറയേണ്ടിവരുമെന്നും വാല്മീകി രചിച്ചതല്ല ഇന്ത്യന്‍ ദാര്‍ശനിക മനസിന്റെ സൃഷ്ടിയാണതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളെജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ചിന്താവിഷ്ടയിലെ സീത വാല്‍മീകിയുടെ സീതയോ കാളിദാസന്റെ സീതയോ അല്ല. സ്വന്തം കാലഘട്ടത്തിലെ ധര്‍മസമസ്യകളെ വിശദീകരിക്കാന്‍ ആശാന്‍ ഇതിഹാസത്തില്‍ നിന്ന് ആവാഹിച്ചു സൃഷ്ടിച്ചെടുത്തതാണത്. സ്വന്തം കാലഘട്ടത്തിന്റെ അനീതികൊണ്ട് കലുഷിതമായ വ്യവസ്ഥയില്‍ അഗ്നിപുത്രിയെപ്പോലെ പരിവര്‍ത്തനപ്പെടുത്തപ്പെട്ടവളാണ് ആശാന്റെ സീത', അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com