ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി ; വാഹനത്തിന് സമീപം കാട്ടാനയും, പരിഭ്രാന്തി

ദേവികുളം സബ് കളക്ടര്‍ രേണുരാജും സംഘവുമാണ് കാട്ടില്‍ കുടുങ്ങിയത്
ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി ; വാഹനത്തിന് സമീപം കാട്ടാനയും, പരിഭ്രാന്തി

ഇടുക്കി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി. ദേവികുളം സബ് കളക്ടര്‍ രേണുരാജും സംഘവുമാണ് കാട്ടില്‍ കുടുങ്ങിയത്. ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയശേഷം വൈകീട്ട് അഞ്ചിന് മൂന്നാറിലേക്ക് പോകുന്ന സമയത്താണ് കാട്ടില്‍ കുടുങ്ങിയത്. 

കനത്ത മഴയെ തുടര്‍ന്ന് ചെളി നിറഞ്ഞതോടെ വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് വാഹനം കയര്‍ ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന് സമീപം കാട്ടാനയെത്തി. ഇതോടെ പരിഭ്രാന്തി പരത്തി. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം കയറ്റാന്‍ സാധിച്ചത്. 

സബ് കളക്ടര്‍ രേണുരാജ്,  മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവര്‍ അടങ്ങുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇടലിപ്പാറക്കുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍കുടി, ആണ്ടവന്‍കുടി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താനും ആദിാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും എത്തിയതായിരുന്നു സംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com