കനത്ത ചൂടിലും പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല; എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ 

സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ,എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും
കനത്ത ചൂടിലും പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല; എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ,എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും. 4,35,142 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് 

കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമായാണ് പരീക്ഷ. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികളും എഴുതുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും പരീക്ഷയ്‌ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

കഴിഞ്ഞദിവസം, കൊടുംചൂട് പരിഗണിച്ചു  എസ്എസ്എല്‍സി പരീക്ഷയുടെ സമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കൊടും ചൂട് ആയതിനാല്‍ ഉച്ചയ്ക്ക് പുറത്തിറങ്ങരുതെന്ന ദുരന്തനിവാരണ കമ്മിറ്റിയുടെ അറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിനോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

11 മണി മുതല്‍ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴിലിടങ്ങളിലടക്കം സമയ ക്രമം നിശ്ചയിച്ചത്. എന്നാല്‍ കൊടും ചൂടത്ത് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ വലയും. ഉച്ചക്ക് ഒന്നരക്ക് പരീക്ഷ തുടങ്ങും. 3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com