പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പതിനെട്ടുകാരിക്കെതിരെ പോക്‌സോ കേസ്

പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭയില്‍ താമസിക്കുന്ന യുവതി പീഡനത്തിന് ഇരയാക്കിയത്
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പതിനെട്ടുകാരിക്കെതിരെ പോക്‌സോ കേസ്

കണ്ണൂര്‍ : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുകാരിക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 

പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവതി പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസമാണ് പീഡിപ്പിച്ചത്. 

പിന്നീട് പലപ്പോഴും യുവതി നിര്‍ബന്ധിച്ചതോടെ, പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com