വാസവനെതിരെ ചാഴികാടന്‍ പോരാ; കോണ്‍ഗ്രസ് യോഗത്തില്‍ ബഹളം; വാക്‌പോര്

എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനെതിരെ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ല തോമസ് ചാഴികാടന്‍ - സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ 
വാസവനെതിരെ ചാഴികാടന്‍ പോരാ; കോണ്‍ഗ്രസ് യോഗത്തില്‍ ബഹളം; വാക്‌പോര്


കോട്ടയം: കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെതിരെ കോട്ടയം കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍ വാക്‌പോര്. ബഹളത്തെ തുടര്‍ന്ന് യോഗം പൂര്‍ത്തിയാക്കാതെ പിരിച്ചുവിട്ടു. എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനെതിരെ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ല തോമസ് ചാഴികാടന്‍ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കോട്ടയം മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫിനെ മത്സരിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ കെഎം മാണിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്ന തീരുമാനമാണ് മാണി വിഭാഗം നേതാക്കള്‍ കൈക്കൊണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മാണി- ജോസഫ് വിഭാഗം തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ അപ്രതീക്ഷതമായി വാര്‍ത്താക്കുറിപ്പിലുടെ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.  

പിന്നാലെ മാണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ പിജെ ജോസഫ് രംഗത്തെത്തി. കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണ് തീരുമാനമെന്നും മാണി നിലപാട് തിരുത്തുമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫുമായി ചേര്‍ന്നുപോകുന്ന ആളാണ് താന്‍. ഡല്‍ഹിയില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.

ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കത്തതില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കോട്ടയം മണ്ഡലത്തില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് കെഎം മാണി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനും കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ടിയു കുരുവിള പറഞ്ഞു. തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്റെ വിജയസാധ്യത വര്‍ധിപ്പിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനും അഭിപ്രായപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com