കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ; പത്തനംതിട്ടയിൽ പെയ്തത് 40.1 മില്ലിമീറ്റർ 

കൊടുംചൂടിൽ ആ​​​ശ്വാ​​​സ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടു​​​ന്നു
കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ; പത്തനംതിട്ടയിൽ പെയ്തത് 40.1 മില്ലിമീറ്റർ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊടുംചൂടിൽ ആ​​​ശ്വാ​​​സ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടു​​​ന്നു.  കാ​​​സ​​​ർ​​​കോട് ജില്ലയി​​​ലൊ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ​​​യി​​​ട​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​ പ്രാ​​​പി​​​ക്കു​​​ക​​​യാ​​​ണെന്ന് സം​​​സ്ഥാ​​​ന കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യക്തമാക്കുന്നു.

മാ​​​ർ​​​ച്ച് നാ​​​ലോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും വേ​​​ന​​​ൽ​​​മ​​​ഴ ലഭിച്ചു തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും കാ​​​സ​​​ർ​​​കോട്  ജി​​​ല്ല​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​വ​​​രെ മ​​​ഴ ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ വേ​​​ന​​​ൽമ​​​ഴ​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​വ​​​രെ 94 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ​​​യാ​​​ണു കി​​​ട്ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ​​​വ​​​രെ 20.7 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ടി​​​ട​​​ത്ത് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ പെ​​​യ്ത​​​ത് 40.1 മി​​​ല്ലി​​​മീ​​​റ്റ​​​റാ​​​ണ്. ഇ​​​ടു​​​ക്കി, കൊ​​​ല്ലം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലും അ​​​ധി​​​കമ​​​ഴ ല​​​ഭി​​​ച്ചു. 

വേ​​​ന​​​ൽ​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യി​​​ലും നേ​​​രി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. പുന​​​ലൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​യ​​​ർ​​​ന്ന താ​​​പ​​​നി​​​ല 35 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com