നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേണമെന്ന് ദിലീപ് ; ഹർജി പരി​ഗണിക്കുന്നത് മാറ്റി

ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍  നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി
നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേണമെന്ന് ദിലീപ് ; ഹർജി പരി​ഗണിക്കുന്നത് മാറ്റി

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാറ്റി. ഏപ്രിൽ മൂന്നിലേക്കാണ് ഹർജി മാറ്റിയത്. വാ​ദ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം വേണമെന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് മാ​റ്റി​യ​ത്.

ജസ്റ്റിസ് എം.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ മെമ്മറികാര്‍ഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ എ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ക്കു​ന്നു. 

എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.  കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയില്ല. മെമ്മറി കാർഡ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നൽകിയ ഹർജികൾ ഹൈക്കോടതിയും അങ്കമാലി കോടതിയും തള്ളിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com