ലാത്തിചാര്‍ജിന് ഇനി വനിതാ പൊലീസും; തോക്കിന് വിശ്രമം, പുതിയ രീതി പരീക്ഷിക്കാന്‍ കേരള പൊലീസ്

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പഴയ ലാത്തിചാര്‍ജ് രീതി കേരള പൊലീസ് ഒഴിവാക്കുന്നു
ലാത്തിചാര്‍ജിന് ഇനി വനിതാ പൊലീസും; തോക്കിന് വിശ്രമം, പുതിയ രീതി പരീക്ഷിക്കാന്‍ കേരള പൊലീസ്


ആലപ്പുഴ: ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പഴയ ലാത്തിചാര്‍ജ് രീതി കേരള പൊലീസ് ഒഴിവാക്കുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ക്ക് ആധുനിക രീതിയില്‍ ലാത്തിചാര്‍ജ് പരിശീലനം നല്‍കുന്നു. ആദ്യ ബാച്ചില്‍ 40 പേര്‍ കഴക്കൂട്ടം മേനാംകുളത്തെ വനിതാ ബറ്റാലിയന്‍ ക്യാംപില്‍ പരിശീലനം തുടങ്ങി.

വെടിവയ്പിനുള്ള സാഹചര്യം ഒഴിവാക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. മേനാംകുളത്തെ പരിശീലനം 23 വരെയാണ്. അതിനു ശേഷം സംസ്ഥാനത്തെ മുഴുവന്‍ വനിതാ ബറ്റാലിയനിലും പരിശീലനം നല്‍കും.

വിദേശങ്ങളിലെ രീതികള്‍ പഠിച്ചു പുതിയ ലാത്തിചാര്‍ജ് ശൈലി ആവിഷ്‌കരിച്ചതു ഡിഐജി കെ.സേതുരാമനാണ്. തലയിലും വയറ്റിലും മറ്റും പ്രഹരിക്കുന്നതാണു പഴയ രീതി. ലാത്തിച്ചാര്‍ജ് കൊണ്ടു ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെടിവയ്പ് എന്നതാണു പഴയ രീതി. എന്നാല്‍, പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വെടിവയ്പിനെപ്പറ്റി പറയുന്നില്ല. പുരുഷന്‍മാര്‍ക്കുള്ള പരിശീലനം എല്ലാ ജില്ലയിലും ബറ്റാലിയനിലും എആര്‍ ക്യാംപിലും നടത്തിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com