വടകരയില്‍ കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണം; ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരിന് അരങ്ങൊരുങ്ങട്ടെയെന്ന് ലീഗ് നേതാവ്

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും?
വടകരയില്‍ കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണം; ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരിന് അരങ്ങൊരുങ്ങട്ടെയെന്ന് ലീഗ് നേതാവ്

കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജി. ഇരയും വേട്ടക്കാരനും തമ്മിലുള്ള പോര്‍ക്കളത്തിന് അവസരം ഒരുക്കണം.  മത്സരം. വാള്‍ത്തലയെക്കാല്‍ ശക്തമാണ് ജനാധിപത്യത്തില്‍ വോട്ടെന്നും ഷാജി പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജിയുടെ പ്രതികരണം.

വടകരയില്‍ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫിന്റെ മികച്ച സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോര്‍ക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോണ്‍ഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

*വടകരയില്‍ 'ഇരയും വേട്ടക്കാരനും ' തമ്മിലാകുമോ അങ്കം !!?

വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍.
വടകരയില്‍ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വരുന്നതെങ്കില്‍ 
(അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു). 
51 വെട്ട് വെട്ടാന്‍ ഉപയോഗിച്ച വാള്‍ത്തലയെക്കാള്‍ ശക്തമാണ് ജനാധിപത്യത്തില്‍ വോട്ടിംഗ് എന്ന് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത വേട്ടക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍!!

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോര്‍ക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോണ്‍ഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com