വൻ സുരക്ഷാ വീഴ്ച; സാമൂഹിക വിരു​ദ്ധർ കെഎസ്ഇബി ‍ഡാം തുറന്നുവിട്ടു; വെള്ളം പുറത്തേക്കൊഴുകിയത് അര മണിക്കൂറോളം

വൈദ്യുതി ബോർഡിന്റെ പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു
വൻ സുരക്ഷാ വീഴ്ച; സാമൂഹിക വിരു​ദ്ധർ കെഎസ്ഇബി ‍ഡാം തുറന്നുവിട്ടു; വെള്ളം പുറത്തേക്കൊഴുകിയത് അര മണിക്കൂറോളം

പത്തനംതിട്ട: വൈദ്യുതി ബോർഡിന്റെ പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു. അര മണിക്കൂറോളമാണ് ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയത്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിന് തീയിട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം. വെള്ളപ്പാച്ചിൽ കണ്ട് സമീപ വാസി കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തിയാണ് ഷട്ടർ അടച്ചത്. വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com