'അത് വ്യാജ വാര്‍ത്ത, സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കൊടുക്കണം '; സംവരണ സീറ്റുകളില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന്  കേരളാ പൊലീസ് 

സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കണമെന്നും ഇല്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ സീറ്റ് ഒഴിയാതെ കണ്ടക്ടറോട് തര്‍ക്കിച്ചാല്‍ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ
'അത് വ്യാജ വാര്‍ത്ത, സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കൊടുക്കണം '; സംവരണ സീറ്റുകളില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന്  കേരളാ പൊലീസ് 

തിരുവനന്തപുരം: ദീര്‍ഘദൂരബസുകളിലെ സംവരണ സീറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഇല്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേരളാ പൊലീസ്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമം ഉണ്ടെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയതോടെയാണ് കേരളാ പൊലീസ് ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കണമെന്നും ഇല്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ സീറ്റ് ഒഴിയാതെ കണ്ടക്ടറോട് തര്‍ക്കിച്ചാല്‍ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ബസിലെ സംവരണ സീറ്റുകള്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. 
കെഎസ്ആര്‍ടിസി ഉള്‍പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെഎസ്ആര്‍ടിസി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക് 
(ആകെ സീറ്റില്‍ രണ്ടെണ്ണം)

20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10% 
സ്ത്രീകള്‍
ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്)
NB: ലിമിറ്റഡ് സ്‌റ്റോപ് ,ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി 
എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളില്‍ 
ഇവര്‍ക്ക് 5 % മാത്രമാണ് റിസര്‍വേഷന്‍ 
(ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് 
ഇതും ബാധകമല്ല)

 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 1 സീറ്റ് 
ഗര്‍ഭിണി
കള്‍)

 5 % സീറ്റ് അമ്മയും കുഞ്ഞും

ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, 
കെഎസ്ആര്‍ടിസി ബസുകളില്‍ 
ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും  ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു പ്രകാരം ഭേദഗതി ചെയ്തിരുന്നു)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com